ആര്‍മി അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ്: രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ

ആര്‍മി അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഈ വര്‍ഷം മുതല്‍ പുതിയ രീതി നടപ്പിലാക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ആദ്യം പൊതുപ്രവേശന പരീക്ഷയ്ക്ക് വിധേയനാകണം എന്നതാണ് പ്രധാന മാറ്റം. പരീക്ഷയുടെ സിലബസിലും രീതിയിലും മാറ്റമില്ല.
പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ആര്‍മി അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിന്റെ പുതിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് റിക്രൂട്ടിംഗ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.രമേഷ് വിശദീകരിച്ചു.
അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ (10ാം ക്ലാസ് & എട്ടാം പാസ്), അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കന്‍ ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 16 മുതല്‍ 15 മാര്‍ച്ച് 23 വരെ ചെയ്യാം.
പൊതുപ്രവേശന പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട്‌മെന്റ് റാലികള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്ത സ്ഥലങ്ങളിലേക്ക് വിളിക്കും. റിക്രൂട്ട്‌മെന്റ് റാലികളുടെ മറ്റ് നടപടിക്രമങ്ങളില്‍ മാറ്റമില്ല. പൊതുപ്രവേശന പരീക്ഷാ ഫലത്തെയും ഫിസിക്കല്‍ ടെസ്റ്റ് മാര്‍ക്കിനെയും അടിസ്ഥാനമാക്കിയുള്ളതാണ് അന്തിമ മെറിറ്റ് ലിസ്റ്റ്.