NewMETV logo

 ഉത്തരാഖണ്ഡ് ഹിമപാതം: 26 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

 
12
 

ഉത്തരാഖണ്ഡിലെ ഗഢ്‌വാളിൽ കനത്ത ഹിമപാതമുണ്ടായ സ്ഥലത്ത് നിന്ന് 10 മൃതദേഹങ്ങൾ കൂടി സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ വെള്ളിയാഴ്ച കണ്ടെടുത്തു. ഇതോടെ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയി.

അതിൽ 24 പേർ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങിലെ ട്രെയിനികളാണ്. മറ്റു രണ്ടുപേർ എൻ.ഐ.എം ഇൻസ്ട്രക്ടർമാരും. കാണാതായ മൂന്ന് ട്രെയിനികളെക്കൂടി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഗുൽമാർഗിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. 14 പേരെ രക്ഷപ്പെടുത്തിയിരുന്നു.

From around the web

Pravasi
Trending Videos