നരേന്ദ്ര മോദിയെ ദൈവത്തിന്‍റെ അവതാരമെന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശ് സഹമന്ത്രി ഗുലാബ് ദേവി
Updated: Oct 30, 2022, 15:35 IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തിന്‍റെ അവതാരമെന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശ് സഹമന്ത്രി ഗുലാബ് ദേവി. മോദി ആഗ്രഹിക്കുന്നു, അത് സംഭവിക്കുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.
"ജനങ്ങളുടെ വീടുകളിൽ വെള്ളം എത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുമ്പോൾ, വെള്ളം എത്താൻ തുടങ്ങും. പാവപ്പെട്ടവർക്ക് വീട് നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിക്കുമ്പോൾ, വീടുകൾ നിർമിക്കപ്പെടും. ആളുകൾക്ക് ഗ്യാസ് കണക്ഷൻ ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുമ്പോൾ അത് ലഭിക്കും. അദ്ദേഹം ദൈവത്തിന്റെ അവതാരമാകുന്നു"- എന്ന് മന്ത്രി ഗുലാബ് ദേവി പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
From around the web
Pravasi
Trending Videos