NewMETV logo

 അരുണാചൽ പ്രദേശിൽ രണ്ട് സൈനികരെ കാണാനില്ല

 
21
 

അരുണാചൽ പ്രദേശിൽ രണ്ട് സൈനികരെ കാണാനില്ല. മേയ് 28 മുതലാണ് ഇവരെ കാണാതായത്.   7ാം ഗർവാൾ റൈഫിളിലെ ഉത്തരാഖണ്ഡ് സ്വദേശികളായ ലാൻസ് നായിക് ഹരേന്ദ്ര നേഗി, നായിക് പ്രകാശ് സിംഗ് റാണ എന്നിവരെയാണ് കാണാതായത്. അന്വേഷണം തുടരുകയാണെന്ന്‍  ആർമി വൃത്തങ്ങൾ അറിയിച്ചു.

അൻജോ ജില്ലയിൽ ഇന്ത്യ - ചൈന അതിർത്തിയിലെ തക്ക്‌ല പോസ്റ്റിൽ വിന്യസിക്കപ്പെട്ടിരുന്ന ഇവർ സമീപത്തെ നദിയിൽ അബദ്ധത്തിൽ വീണെന്ന് കരുതുന്നു. രണ്ട് സൈനികരുടെയും കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്.

From around the web

Pravasi
Trending Videos