ബിഹാറിൽ ഭീകര ബന്ധമുള്ള രണ്ടുപേർ അറസ്റ്റിൽ

ബിഹാറിൽ ഭീകര ബന്ധമുള്ള രണ്ടുപേർ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള ഝാർഖണ്ഡ് പൊലീസ് റിട്ട. ഓഫിസർ മുഹമ്മദ് ജലാലുദ്ദീൻ, അത്താർ പർവേസ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൂൽവാരി ശരീഫ് എ.എസ്.പി മനീഷ് കുമാർ അറിയിച്ചു.
ജലാലുദ്ദീൻ നേരത്തെ 'സിമി' പ്രവർത്തകനായിരുന്നു. ഇവർ പ്രദേശവാസികൾക്ക് ആയുധ പരിശീലനം നൽകിയിരുന്നു. വർഗീയ കലാപമുണ്ടാക്കാനും പ്രേരണ നൽകി. മറ്റ് സംസ്ഥാനങ്ങളിലുള്ളവരും അറസ്റ്റിലായവരെ പട്നയിൽ സന്ദർശിച്ചിരുന്നു. സന്ദർശകർ വ്യാജപേര് നൽകിയാണ് പട്നയിൽ താമസിച്ചതെന്നും എ.എസ്.പി പറഞ്ഞു. അറസ്റ്റിലായവരിൽ നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട ലഘുലേഖകൾ കണ്ടെടുത്തു.