NewMETV logo

 അസമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

 
12
 

അസമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു . അസം-മേഘാലയ അതിർത്തിയിൽ ഗോൾപാറ ജില്ലയിലെ ലഖിപൂരിനടുത്തുള്ള കുരംഗ് ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മേഘാലയയിലെ സമീപ കുന്നുകളിൽനിന്ന് ഭക്ഷണം തേടിയെത്തിയ കാട്ടാനക്കൂട്ടം ആളുകളെ ആക്രമിക്കുകയായിരുന്നുവെന്ന് ലഖിപൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ധ്രുബ ദത്ത പറഞ്ഞു.

കാട്ടാനകൾ ഇടക്കിടെ ഗ്രാമ പ്രദേശങ്ങളിലേക്ക് എത്തി വസ്തുവകകൾ നശിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസം ഗുവാഹത്തിയിലെ ആംചിങ് ജോറാബത്ത് പ്രദേശത്ത് ഒരു യുവാവിനെ കാട്ടാന ക്രൂരമായി ആക്രമിച്ചിരുന്നു. സമാനമായ നിരവധി സംഭവങ്ങൾ അടുത്തകാലത്തായി ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.

From around the web

Pravasi
Trending Videos