കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ
Jul 9, 2022, 13:10 IST

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ശർമ നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങൾ സജീവമാക്കിയത്. മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം നിലവിൽ കോൺഗ്രസിലെ ജി 23 (ഗ്രൂപ്പ് 23) വിഭാഗം നേതാവാണ്.
അതേസമയം, നഡ്ഡയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നാണ് ആനന്ദ ശർമയുടെ പ്രതികരണം. ഞങ്ങൾ ഇരുവരും ഒരേ സംസ്ഥാനത്ത് നിന്നുള്ളവരാണ്. എനിക്ക് നഡ്ഡയെ സന്ദർശിക്കണമെന്നുണ്ടെങ്കിൽ അതാവാം. അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ മാത്രമല്ലെന്നും ആനന്ദ് ശർമ പ്രതികരിച്ചു. പ്രത്യയശാസ്ത്രപരമായ അകൽച്ച വ്യക്തിപരമായ അകൽച്ചയല്ല. അതുകൊണ്ട് ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനങ്ങൾ നൽകേണ്ടതില്ലെന്നും ആനന്ദ് ശർമ പ്രതികരിക്കുകയും ചെയ്തു.
From around the web
Pravasi
Trending Videos