യമുനാ നദിയിലെ ജലനിരപ്പ് ഉയുരുന്നു; ജാഗ്രതാ മുന്നറിയിപ്പ്
Sep 27, 2022, 15:25 IST

ന്യൂഡൽഹി: യമുനാ നദിയിലെ ജലനിരപ്പ് ചൊവ്വാഴ്ച രാവിലെ 205.33 അടിയായി ഉയർന്നതോടെ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി അധികൃതർ. രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. ഇതോടെ യമുനാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിലാണ് അധികൃതർ അപകടസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
അതേസമയം ഹിമാചൽ പ്രദേശിലെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് 1,04,121 ക്യൂസെക്സ് വെള്ളം തുറന്നുവിട്ടതിനാൽ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് സൂചന. ജലനിരപ്പ് 206 അടിയിലെത്തുന്നത് മുന്നിൽ കണ്ട് തീരങ്ങളിൽ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ തയ്യാറാകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
From around the web
Pravasi
Trending Videos