NewMETV logo

ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ 

 
16
 

ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരെണ്ണം മാത്രമായി സിഗരറ്റ് വാങ്ങുന്നവരാണ് ഏറെ ആളുകളും. ഇത് പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിന് തടസമാകുന്നതായി തിരിച്ചറിഞ്ഞാണ് ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ഒറ്റ സിഗരറ്റ് വില്‍പ്പനയ്ക്ക് നിരോധനം കൊണ്ടുവരുന്നത് പുകയിലയുടെ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാന്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ഇന്ത്യ 75 ശതമാനം ജിഎസ് ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ സിഗരറ്റിന് 53 ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്.

From around the web

Pravasi
Trending Videos