NewMETV logo

 ഗ്യാൻവാപിപള്ളി സർവെ സംബന്ധിച്ച കേസ് 30ലേക്ക് മാറ്റി

 
37
 

ഡൽഹി: ഗ്യാൻവാപിപള്ളി സർവെ സംബന്ധിച്ച കേസിൽ തുടർവാദം കേൾക്കുന്നത് മേയ് 30ലേക്ക് മാറ്റി. മുതിർന്ന ജഡ്ജി വാദം കേൾക്കണമെന്ന സുപ്രീംകോടതി നിർദ്ദേശ പ്രകാരം വാരണാസി ജില്ലാ സെഷൻസ് കോടതി അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ആദ്യം വാദം കേട്ടു. അഭിഭാഷകർക്കും ഹർജിക്കാർക്കും മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിച്ചത്. അജ്ഞാതരായ രണ്ട് പേരെയും ഒരു അഭിഭാഷകനെയും കോടതി നിർദ്ദേശ പ്രകാരം പുറത്താക്കി.

കാശി വിശ്വനാഥ് - ഗ്യാൻവാപി സമുച്ചയത്തിലെ ശൃംഗാർ ഗൗരിയിൽ ആരാധന നടത്താൻ അനുമതി വേണമെന്നതാണ് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി. ഈ കേസ് സിവിൽ പ്രൊസീജ്യർ കോഡിന്റെ (സി.പി.സി) ഉത്തരവ് 7 റൂൾ 11 പ്രകാരം തള്ളിക്കളയണമെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അഭയ് നാഥ് യാദവ് വാദിച്ചു. ആളുകളുടെ വികാരം ആളിക്കത്തിക്കാനാണ് ശിവലിംഗത്തെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുന്നത്.

From around the web

Pravasi
Trending Videos