മഅദനിക്കെതിരേ പുതിയ തെളിവുകള്‍ പരിഗണക്കണമെന്ന ആവശ്യവുമായ കര്‍ണാടക സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: മഅദനിക്കെതിരേ പുതിയ തെളിവുകള്‍ പരിഗണക്കണമെന്ന ആവശ്യവുമായ കര്‍ണാടക സർക്കാർ സുപ്രീംകോടതിയിൽ. ബംഗളൂരു സ്ഫോടന കേസിലാണ് അബ്ദുള്‍ നാസര്‍ മഅദനി ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് വിചാരണ കോടതിയില്‍ ആരംഭിക്കാനിരിക്കുന്ന അന്തിമ വാദം കേള്‍ക്കല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഫോണ്‍ റെക്കോര്‍ഡിംഗ് ഉള്‍പ്പടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ണാടക സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.