NewMETV logo

 പോപുലർ ഫ്രണ്ട്- എസ്.ഡി.പി.ഐ ബന്ധത്തിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

 
18
 

ന്യൂഡെൽഹി:  പോപുലർ ഫ്രണ്ട്- എസ്.ഡി.പി.ഐ ബന്ധത്തിന് തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഡി.പി.ഐ ആവശ്യമായ എല്ലാ രേഖകളും കമീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുവരെ പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിൽ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 28നാണ് കേന്ദ്രസര്‍ക്കാര്‍, സുരക്ഷാഭീഷണിയും ഭീകരവാദബന്ധവും ചൂണ്ടിക്കാട്ടി പി.എഫ്‌.ഐയെയും അതിന്റെ അനുബന്ധ സംഘടനകളേയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. യു.എ.പി.എ പ്രകാരം മൊത്തം ഒമ്പത് സംഘടനകളെ 'നിയമവിരുദ്ധം' എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

''പി.എഫ്‌.ഐക്കെതിരായ നടപടിയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ആവശ്യമായ എല്ലാ രേഖകളും എസ്.ഡി.പി.ഐ സമര്‍പ്പിച്ചിട്ടുണ്ട്. പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മില്‍ ഇതുവരെ ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല'' -രാജീവ് കുമാര്‍ പറഞ്ഞു.

From around the web

Pravasi
Trending Videos