ജൂലൈ 17ന് സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം

ഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 17ന് സർവകക്ഷിയോഗം വിളിച്ച് കേന്ദ്രം. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ക്യാബിനറ്റ് മന്ത്രിമാർ എന്നിവർക്ക് പുറമേ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കളും പങ്ക് എടുക്കും.
പാർലമെന്റ്കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സർവകക്ഷിയോഗം വിളിച്ചത്. ഇന്ത്യ-ചൈന അതിർത്തി തർക്കം, അഗ്നിപഥ് പദ്ധതി, രൂപയുടെ മൂല്യത്തകർച്ച, വനം സംരക്ഷണ ഭേദഗതി നിയമം തുടങ്ങിയ സുപ്രധാന ബില്ലുകൾക്കും ചർച്ചകൾക്കും പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പകളും വർഷകാല സമ്മേളനത്തിൽ നടക്കും.