ജമ്മുകശ്മീരിൽ ഭീകരാക്രമണങ്ങൾ; അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ഡൽഹിയിൽ
Jun 3, 2022, 11:07 IST

ജമ്മുകശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ഡൽഹിയിൽ ചേരും.കാശ്‌മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, അജിത് ഡോവൽ, കരസേനാ മേധാവി, കാശ്‌മീർ പൊലീസ് മേധാവി തുടങ്ങിയവർ പങ്കെടുക്കും.
കൂടുതൽ സൈനികരെ കാശ്മീരിൽ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്. അമിത് ഷാ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. റോ മേധാവി സാംനാത് ഗോയലും പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ.ജിതേന്ദ്രസിംഗും പങ്കെടുത്തു.
From around the web
Pravasi
Trending Videos