NewMETV logo

 യു.പിയിൽ ടി.വി പൊട്ടിത്തെറിച്ച്‌ 16കാരന് ദാരുണാദ്യം

 
14
 

ഗാസിയാബാദ്: വീട്ടുചുമരിൽ വെച്ച എൽ.ഇ.ഡി ടി.വി പൊട്ടിത്തെറിച്ച് യു.പിയിൽ 16കാരൻ മരിച്ചു. മാതാവിനും സഹോദരിക്കും സുഹൃത്തിനും പരിക്കേറ്റു. ഓമേന്ദ്രയെന്ന 16കാരനാണ് ഭിത്തിയിൽ വലിയ ദ്വാരം സൃഷ്ടിച്ച് നടന്ന പൊട്ടിത്തെറിയിൽ മരിച്ചത്. ഓമേന്ദ്രയുടെ മുഖം, നെഞ്ച്, കഴുത്ത് എന്നിവിടങ്ങളിൽ ചീളുകൾ തറച്ച് ഗുരുതര പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഓമേന്ദ്രയും മറ്റുള്ളവരും ടി.വി പൊട്ടിത്തെറിക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. ഗുരുതര നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഓമേന്ദ്ര മരിച്ചത്.

സ്‌ഫോടനം വളരെ ശക്തിയിലാണ് നടന്നതെന്നും വീടാകെ കുലുങ്ങിയെന്നും സംഭവ സമയത്ത് മറ്റൊരു മുറിയിലുണ്ടായിരുന്ന കുടുംബാംഗം മോണിക്ക പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണ് താൻ കരുതിയതെന്ന് അയൽവാസി വിനീത പറയുന്നു. വീട്ടു മതിലിൽ സ്ഥാപിച്ച എൽഇഡി ടിവി പൊട്ടിത്തെറിച്ചതാണെന്ന് ഗാസിയാബാദ് പൊലീസ് ഓഫീസർ ഗ്യാനേന്ദ്ര സിംഗ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്.

From around the web

Pravasi
Trending Videos