NewMETV logo

 രാജ്യത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ചിലവുകൾ റെക്കോർഡ് ഉയരത്തിൽ

 
21
 

ഡൽഹി: രാജ്യത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ചിലവുകൾ റെക്കോർഡ് ഉയരത്തിൽ. നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 27.2 ശതമാനം വളർച്ചയോടെ 1.67 കോടി രൂപയിലേക്കാണ് ക്രെഡിറ്റ് കാർഡ് ചിലവുകൾ ഉയർന്നിരിക്കുന്നത്. റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയരത്തിലാണ് ഇത്തവണ രേഖപ്പെടുത്തിയ ക്രെഡിറ്റ് കാർഡ് ചിലവുകൾ.

2021 സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 9.5 ശതമാനമായിരുന്നു വളർച്ച നിരക്ക് രേഖപ്പെടുത്തിയിരുന്നത്. ഇക്കാലയളവിലെ ക്രെഡിറ്റ് കാർഡ് ചിലവുകൾ 1.31 ലക്ഷം കോടി രൂപയായിരുന്നു. 2020 ലെയും 2019 ലെയും സമാന പാദത്തിലെ വളർച്ചാ നിരക്ക് 6.9 ശതമാനം, 25.9 ശതമാനം എന്നിങ്ങനെയായിരുന്നു.

ഇത്തവണ പുതിയ ക്രെഡിറ്റ് വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് ക്രെഡിറ്റ് കാർഡ് ചിലവുകൾ വർദ്ധിക്കാൻ പ്രധാന കാരണമായി. രണ്ടാം പാദത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് 12 ലക്ഷം വരിക്കാരെ കൂട്ടിച്ചേർത്തിട്ടുണ്ട്. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവരുടെ ക്രെഡിറ്റ് കാർഡ് ചിലവുകൾ യഥാക്രമം 12.6 ശതമാനം, 59 ശതമാനം എന്നിങ്ങനെയാണ്.

From around the web

Pravasi
Trending Videos