ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടിന് നേരിയ ശമനം
May 17, 2022, 11:25 IST

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടിന് നേരിയ ശമനം. ഡൽഹിയിൽ ഇന്ന് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് കൂടിയതോടെ നഗരത്തിൽ ജലക്ഷാമവും രൂക്ഷമായി. യമുനയിലേക്ക് കൂടുതൽ വെള്ളം തുറന്ന് വിടാൻ ഹരിയാന ജലസേചനവകുപ്പിന് ഡൽഹി ജല ബോർഡ് കത്തയച്ചു.
അതേസമയം, നഗരത്തിൽ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ നഗരത്തിൽ വീണ്ടും താപനില ഉയർന്നേക്കും. രാജസ്ഥാൻ , പഞ്ചാബ് , മധ്യപ്രദേശ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഇന്നുമുതൽ അടുത്ത നാല് ദിവസത്തേക്ക് ഉഷ്ണതരംഗം ഉണ്ടാവില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
From around the web
Pravasi
Trending Videos