കശ്മീരില്‍ രണ്ട് തീവ്രവാദികളെ വധിച്ച് സുരക്ഷാ സേന
Sep 15, 2022, 11:20 IST

ശ്രീനഗർ : ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ച് സുരക്ഷാ സേന. പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് നൗഗാം പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെയുള്ള ഡംഗർപോറയിൽ കൂടുതല്‍ തീവ്രവാദികള്‍ക്കായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായാണ് വിവരം.
ഓപ്പറേഷനിൽ ഭീകരവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടലുണ്ടായി. രണ്ട് തീവ്രവാദികൾ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
From around the web
Pravasi
Trending Videos