NewMETV logo

 അഗ്നിപഥ് പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

 
22
 

മെയിന്‍പുരി: കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും അഗ്നിവീറാകാന്‍ കഴിയില്ലെന്ന് അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ നടന്ന റിക്രൂട്ട്‌മെന്‍റ് റാലിക്ക് ശേഷം ആർക്കും ജോലി ലഭിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മെയിൻപുരിയിൽ നടന്ന എക്സ്-സർവീസ്മെൻ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു യാദവ്. ഡിസംബര്‍ 5ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് മെയിന്‍പുരിയില്‍ നിന്നാണ് മത്സരിക്കുന്നത്.

''രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരാളും അഗ്നിവീരനാകാൻ ആഗ്രഹിക്കുന്നില്ല. ഫറൂഖാബാദിൽ റിക്രൂട്ട്‌മെന്‍റുകള്‍ നടത്തിയെങ്കിലും ആർക്കും ജോലി ലഭിച്ചില്ല. ഈ പദ്ധതികളിലൂടെ ബജറ്റ് ലാഭിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.

From around the web

Pravasi
Trending Videos