ജമ്മു-കശ്മീർ വോട്ടർമാരിൽ റെക്കോഡ് വർധന
Nov 26, 2022, 10:28 IST

ജമ്മു: ജമ്മു-കശ്മീരിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 7.72 ലക്ഷത്തിലധികം പുതിയ വോട്ടർമാരെയാണ് ഉൾപ്പെടുത്തിയത്. പട്ടികയിൽ 83,59,771 വോട്ടർമാരാണുള്ളത്. 42,91,687 പുരുഷന്മാരും 40,67,900 സ്ത്രീകളും 184 ട്രാൻസ്ജെൻഡർമാരുമാണെന്ന് ജമ്മു-കശ്മീരിലെ ജോയന്റ് ചീഫ് ഇലക്ടറൽ ഓഫിസർ അനിൽ സൽഗോത്ര വ്യക്തമാക്കി.
2019ൽ 370ാം വകുപ്പ് റദ്ദാക്കുകയും ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തശേഷം ആദ്യമായാണ് വോട്ടർ പട്ടിക പുതുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി.
From around the web
Pravasi
Trending Videos