ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് വർദ്ധിപ്പിക്കുമെന്ന്‍ പ്രധാനമന്ത്രി
Jul 14, 2022, 13:29 IST

ന്യൂഡെൽഹി: ജൂലൈ 15 മുതൽ അടുത്ത 75 ദിവസം വരെ 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സൗജന്യ കോവിഡ്-19 മുൻകരുതൽ ഡോസ് നൽകാനുള്ള തീരുമാനം ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് വർദ്ധിപ്പിക്കുമെന്നും , ആരോഗ്യമുള്ള ഒരു രാഷ്ട്രം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.മന്ത്രിസഭാ യോഗത്തിലാണ് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായുള്ള തീരുമാനം.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
"കോവിഡ്-19-നെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗമാണ് വാക്സിനേഷൻ. ഇന്നത്തെ ക്യാബിനറ്റ് തീരുമാനം ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുകയും ചെയ്യും."
From around the web
Pravasi
Trending Videos