തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാനമന്ത്രി കാണുന്നില്ല; മോദിക്കെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി
Thu, 11 Aug 2022

ഡല്‍ഹി: പാർലമെന്‍റില്‍ കറുപ്പ് വസ്ത്രം ധരിച്ച് പ്രതിഷേധിച്ചതിന് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി . തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാനമന്ത്രി കാണുന്നില്ല. കറുത്ത വസ്ത്രം മാത്രമാണ് കാണുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളിൽ മോദി മറുപടി പറയേണ്ടി വരുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
''വിലക്കയറ്റം പ്രധാനമന്ത്രി കാണുന്നില്ലേ? തൊഴിലില്ലായ്മ കാണുന്നില്ലേ? നിങ്ങളുടെ കറുത്ത ചൂഷണങ്ങൾ മറയ്ക്കാൻ, പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ് തകർക്കുന്നതും 'ബ്ലാക്ക് മാജിക്' പോലുള്ള അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കുക. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി മറുപടി പറയണം'' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വ്യക്തമാക്കി.
From around the web
Pravasi
Trending Videos