NewMETV logo

കോവിഡില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി  

 
52
 

ഡല്‍ഹി: കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പിഎം കെയേര്‍സ് ഫോര്‍ ചില്‍ഡ്രന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികള്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി. നാലായിരത്തിലേറെ കുട്ടികള്‍ക്കാണ് പ്രധാനമന്ത്രി നേരിട്ട് കത്ത് അയച്ചത്. കുട്ടികളുടെ സുവര്‍ണ്ണ ഭാവിക്കായി രാജ്യം സ്വീകരിച്ച നിശ്ചയദാര്‍ഢ്യമുള്ള ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി കത്തില്‍ പറയുന്നു. കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ പ്രധാനമന്ത്രി കത്തില്‍ വിശദീകരിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ തന്റെ കുടുംബത്തിലുണ്ടായ സമാനമായ ദുരന്താനുഭവത്തെ കുറിച്ചും പ്രധാനമന്ത്രി കത്തില്‍ പറയുന്നുണ്ട്. 'ഒരു ശതാബ്ദത്തിന്‌ മുന്‍പ് ലോകം മുഴുവന്‍ ഇന്നത്തെപ്പോലെ ഒരു മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടപ്പോള്‍, എന്റെ അമ്മയ്ക്ക് അവരുടെ അമ്മയെ, അതായത് എന്റെ അമ്മൂമ്മയെ നഷ്ടപ്പെട്ടു, എന്റെ അമ്മയ്ക്ക് വളരെ ചെറുപ്പമായിരുന്നു, അമ്മൂമ്മയുടെ മുഖം പോലും എന്റെ അമ്മയ്ക്ക് ഓര്‍മയില്ല. സ്വന്തം അമ്മയുടെ അഭാവത്തില്‍, അമ്മയുടെ വാത്സല്യമില്ലാതെ അവര്‍ എങ്ങനെ വളര്‍ന്നുവെന്ന് സങ്കല്‍പിക്കുക. അതിനാല്‍, നിങ്ങളുടെ മനസ്സിലെ വേദനയും നിങ്ങളുടെ ഹൃദയത്തിലെ സംഘര്‍ഷവും ഇന്ന് എനിക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി കത്തില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

From around the web

Pravasi
Trending Videos