NewMETV logo

 ഉത്തരേന്ത്യയിൽ എൻഐഎ റെയ്ഡ്; അഭിഭാഷകനടക്കം രണ്ട് പേർ പിടിയിൽ

 
44
 

ഡൽഹി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഐഎ വ്യാപകമായി നടത്തിയ റെയ്ഡിൽ രണ്ട് പേർ അറസ്റ്റിൽ. ഭീകരവാദ ബന്ധമുള്ളവരാണ് അറസ്റ്റിലായവർ. ഡൽഹിയിലെ അഭിഭാഷകനെയും ഹരിയാനയിൽ നിന്നുള്ള ഗുണ്ടാസംഘ തലവനെയുമാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.

വടക്കുകിഴക്കൻ ഡൽഹിയിലെ ഉസ്മാൻപൂർ സ്വദേശിയും അഭിഭാഷകനുമായ ആസിഫ് ഖാനാണ് അറസ്റ്റിലായത്. ഇയാളുടെ വസതിയിൽ നടത്തിയ തിരച്ചിലിൽ നാലോളം ആയുധങ്ങളും പിസ്റ്റളുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇതേ തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

From around the web

Pravasi
Trending Videos