മൻ കി ബാത്ത്: പ്രധാനമന്ത്രി ആശയങ്ങളും നിർദേശങ്ങളും ക്ഷണിച്ചു
Aug 18, 2022, 12:50 IST

ന്യൂഡെൽഹി: 2022 ഓഗസ്റ്റ് 28-ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിട്ടുള്ള മൻ കി ബാത്തിന്റെ വരാനിരിക്കുന്ന എപ്പിസോഡിനായുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിച്ചു.
ആശയങ്ങൾ MyGov, Namo App എന്നിവയിൽ പങ്കിടാം അല്ലെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യാൻ 1800-11-7800 എന്ന നമ്പർ ഡയൽ ചെയ്യാം.
MyGov-ന്റെ ക്ഷണം പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ആഗസ്റ്റ് 28-ന് വരാനിരിക്കുന്ന മൻ കി ബാത്ത് പരിപാടിയ്ക്കായുള്ള ആശയങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. MyGov അല്ലെങ്കിൽ NaMo ആപ്പിൽ എഴുതുക. പകരമായി, 1800-11-7800 ഡയൽ ചെയ്ത് ഒരു സന്ദേശം റെക്കോർഡ് ചെയ്യുക."
From around the web
Pravasi
Trending Videos