മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികം; രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി
Updated: Oct 2, 2022, 13:41 IST

ഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവും ഡല്‍ഹിയിലെ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.
ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഗാന്ധി ജയന്തി ആശംസകള്‍ പങ്കുവെച്ചു. ഈ ഗാന്ധി ജയന്തി ദിനം കൂടുതല്‍ സവിശേഷതകള്‍ നിറഞ്ഞതാണ്. എന്തെന്നാല്‍ രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണത്. നമുക്ക് ബാപ്പുവിന്‍റെ ആദര്‍ശങ്ങള്‍ക്കൊപ്പം ജീവിക്കാം.' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ഖാദിയും കരകൗശല ഉത്പന്നങ്ങളും വാങ്ങാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. 2007 മുതല്‍ യു.എന്‍ ജനറല്‍ അസംബ്ലി ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി ദിനമായി ആചരിക്കുന്നു.
From around the web
Pravasi
Trending Videos