രാജ്യത്ത് 24 മണിക്കൂറിനിടെ 8,329 പേർക്ക് കോവിഡ്
Jun 11, 2022, 10:59 IST

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആശങ്ക പരത്തി കോവിഡ്. മൂന്നു മാസത്തിനിടെ ആദ്യമായി പ്രതിദിന കേസുകൾ 8000 കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,329 പേർക്ക് രോഗം സ്ഥിരീകരിച്ചു.
മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ സ്ഥിരീകരണ നിരക്കാണിത്. രാജ്യത്തെ പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 2.13 ശതമാനമാണ്. 24 മണിക്കൂറിനിടെ 10 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 40,370 കോവിഡ് രോഗികളാണുള്ളത്.
From around the web
Pravasi
Trending Videos