NewMETV logo

 രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദർശിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

 
14

 പനാജി : ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്‌ട്രപതി ദ്രോപതി മുർമുവിനെയും സന്ദർശിച്ചു. രാഷ്‌ട്രപതി ഭവനിൽ വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത്. 

കഴിഞ്ഞ ദിവസം കാത്തോലിക്ക്‌ ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ അധ്യക്ഷനും മാർപാപ്പയുടെ ഉപദേശക സമിതിയിലെ ഏഷ്യയിൽ നിന്നുള്ള ഏക അംഗവുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷിയസ് ഗവർണറെ വന്നു കണ്ടിരുന്നു.

ഗോവ രാജ്ഭവനിൽ വച്ചായിരുന്നു സന്ദർശനം.ഇത് തികച്ചും സൗഹാ ർദ്ദ സന്ദർശനം മാത്രമാണെന്നാണ് കർദ്ദിനാൾ പറഞ്ഞത്. ഗോവയുടെയും അതിലുപരി രാജ്യത്തിന്റെയും സർവ്വതോൻമുഖമായ പ്രവർത്തനങ്ങളിലാണ് ഗവർണർ എന്ന് കർദ്ദിനാൾ ഓസ്വാൾഡ് വ്യക്തമാക്കിയിരുന്നു.

From around the web

Pravasi
Trending Videos