NewMETV logo

ഡൽഹിയിലെ ഫാക്ടറിയിൽ തീപിടുത്തം; ഒരാൾ മരിച്ചു 

 
12
 

ഡൽഹി: മുസ്തഫാബാദിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളുടെ നില ഗുരുതരമാണ്.

ഇൻവെർട്ടറുകൾ സ്റ്റബിലൈസറുകൾ തുടങ്ങിയ ഇലക്ട്രിക് സാധനങ്ങൾ നിർമിക്കുന്ന ഫാക്ടറിയുടെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. പരിക്കേറ്റവരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിക്കാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.

From around the web

Pravasi
Trending Videos