ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 81 ആയി
Sat, 17 Dec 2022

പട്ന: ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 81 ആയി. 15 പേർ കൂടി മരിച്ചതോടെ സരൺ ജില്ലയിൽ മാത്രം 74 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഓൾ ഇന്ത്യ റേഡിയോ റിപ്പോർട്ട് ചെയ്തു.
സിവാൻ ജില്ലയിൽ അഞ്ചു പേരും ബെഗുസാരായി ജില്ലയിൽ രണ്ടു പേരും മരിച്ചു. വിഷമദ്യം കാരണമുള്ള മരണങ്ങൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു.
30 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. ആറു വർഷം മുമ്പ് സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയ ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വിഷമദ്യ ദുരന്തമാണിതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
From around the web
Pravasi
Trending Videos