ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പൊതുയോഗങ്ങള്‍ നടത്താനൊരുങ്ങി ഡി.എം.കെ.
Fri, 28 Oct 2022

ചെന്നൈ: കേന്ദ്ര സർക്കാറിന്റെ ഹിന്ദിവല്‍ക്കരണത്തിനെതിരെ തമിഴ്നാട് നിയമസഭയില്‍ പാസാക്കിയ പ്രമേയം ചര്‍ച്ചചെയ്യാനും വിശദീകരിക്കാനുമാണ് പൊതുയോഗങ്ങള്‍ നടത്തുന്നതെന്ന് ഡി.എം.കെ. നവംബര്‍ നാലിനാണ് സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കരുതെന്നും എല്ലാ ഭാഷകളേയും തുല്യതയോടെ കാണണമെന്നും കേന്ദ്ര സര്‍ക്കാറിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 18നാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയത്.
നേരത്തെ, ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
From around the web
Pravasi
Trending Videos