NewMETV logo

 'ദരിദ്രര്‍ക്ക് 500 രൂപയ്ക്ക് പാചകവാതകം'; വമ്പന്‍ പ്രഖ്യാപനവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

 
14
 

ജയ്പുർ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങള്‍ക്ക് 500 രൂപയ്ക്ക് പാചകവാതക സിലിണ്ടര്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. 500 രൂപ നിരക്കില്‍ വര്‍ഷം 12 സിലിന്‍ഡറുകള്‍ ലഭ്യമാക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് അറിയിച്ചു. അല്‍വാറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.

ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ മുതലായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരികയെന്നും അദ്ദേഹം വ്യക്തമാക്കി.ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി പാവങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍, സിലിണ്ടര്‍ ഒഴിഞ്ഞു കിടക്കുകയാണ്. 400 മുതല്‍ 1,040 രൂപവരെയാണ് സിലിണ്ടറിന് നിലവില്‍ വിലയെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.

From around the web

Pravasi
Trending Videos