NewMETV logo

 നരേന്ദ്രമോദിയുടെ 72ാം ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ്

 
63
 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ്.''ഇന്ത്യയില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്നു. 45 വര്‍ഷത്തിനിടെ ആദ്യമായാണ് തൊഴിലില്ലായ്മ ഇത്രയും പാരമ്യതയിലെത്തുന്നത്. യുവാക്കളുടെ ആഗ്രഹങ്ങളെ കുറിച്ച്‌ മനസിലാക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന്. പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു''-എന്നാണ് ഇതെ കുറിച്ച്‌ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.

വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമായാണ് ഇന്ത്യ രൂക്ഷമായ തൊഴിലില്ലായ്മ നേരിടേണ്ടി വന്നതെന്നും ഭാരത് ജോഡോ യാത്രയില്‍ വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ രാഹുല്‍ ചൂണ്ടിക്കാട്ടി.വിദ്വേഷം നിറഞ്ഞുനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ ഒരിക്കലും പുരോഗതിയുണ്ടാകില്ല. ഭാരതത്തെ നശിപ്പിക്കാന്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും അനുവദിക്കില്ല എന്നതിന്റെ ഉറപ്പാണ് ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. ഒരു കുടുംബത്തിനകത്തു തന്നെ കലഹമുണ്ടായാല്‍ ഉണ്ടാകുന്ന കാര്യങ്ങളെ കുറിച്ച്‌ ഓര്‍ത്തുനോക്കൂ. ആ കുടുംബത്തില്‍ ഒരു പുരോഗതിയും ഉണ്ടാകില്ല. ആ കുടുംബത്തെ എളുപ്പത്തില്‍ നശിപ്പിക്കാനും കഴിയും.-രാഹുല്‍ വിശദീകരിച്ചു.

രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞാല്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും തടയാന്‍ സാധിക്കും. വിദ്വേഷവും പുരോഗതിയും തമ്മിലുള്ള ബന്ധം മനസിലാക്കുക എന്നതാണ് ഇതിന്റെ ആദ്യ പടിയെന്നും രാഹുല്‍ പറഞ്ഞു .
യുവാക്കളുടെ രാജ്യമാണ് നമ്മുടേത്. യുവതയാണ് നമ്മുടെ ശക്തി. യുവാക്കളുടെ ഊര്‍ജം ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെട്ടാല്‍ നമ്മുടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കും. എന്നാല്‍ 45 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. വിദ്യാസമ്ബന്നരായ യുവാക്കള്‍ തൊഴില്‍ തേടി അലയുകയാണ്. അവര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. യുവതയുടെ ശക്തി തിരിച്ചറിഞ്ഞ് നാടിന്റെ നട്ടെല്ലായ അവരുടെ ആവശ്യം നിറവേറ്റല്‍ നമ്മുടെ കടമയാണ്.-എന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

From around the web

Pravasi
Trending Videos