NewMETV logo

 പൗരന്മാര്‍ ഭരണഘടനാപരമായ അവകാശങ്ങളും ദൗത്യങ്ങളും അറിഞ്ഞിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി. രമണ

 
43
 

റായ്പൂര്‍ : ഭരണഘടന എല്ലാവര്‍ക്കുമായി ഉദ്ദേശിച്ചിട്ടുള്ളതാണെന്നും എന്നാല്‍ ഇതേകുറിച്ച്‌ കൃത്യമായ ധാരണ എല്ലാ പൗരന്മാര്‍ക്കുമില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു . ഒരു ജനാധിപത്യ റിപബ്ലിക് വളരണമെങ്കില്‍ പൗരന്മാര്‍ ഭരണഘടനാപരമായ അവകാശങ്ങളും ദൗത്യങ്ങളും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢിലെ ഹിദായത്തുല്ല നാഷണല്‍ ലോ യൂനിവേഴ്സിറ്റിയിലെ ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമ വിദ്യാര്‍ഥികളും ഈ മേഖല ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമാക്കിയവരും അടങ്ങുന്ന ചെറിയകൂട്ടം ആളുകള്‍ മാത്രമാണ് ഭരണഘടന അറിയുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഓരോ പൗരന്മാരും ഭരണഘടന അറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ ലളിതമായ രൂപത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നിയമം അറിയാവുന്നവര്‍ പ്രയത്നിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

From around the web

Pravasi
Trending Videos