ഛത്തിസ്ഗഡ് ഡെപ്യൂട്ടി സ്പീക്കർ മനോജി സിംഗ് മാണ്ഡവി അന്തരിച്ചു
Sun, 16 Oct 2022

റായ്പൂർ: ഛത്തിസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ മനോജി സിംഗ് മാണ്ഡവി(58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന ധംതാരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
ചരാമയിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാണ്ഡവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ബസ്താർ മേഖലയിലെ കോൺഗ്രസിന്റെ പ്രബല നേതാവായ മാണ്ഡവി കങ്കേർ ജില്ലയിലെ ഭാനുപ്രതാപ്പൂർ മണ്ഡലത്തിന്റെ പ്രതിനിധിയാണ്.
From around the web
Pravasi
Trending Videos