NewMETV logo

 ഡൽഹി മദ്യനയ അഴിമതിക്കേസിൽ സിബിഐ അന്വേഷണം തെലങ്കാനയിലേക്ക്

 
25
 

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ സിബിഐ അന്വേഷണം തെലങ്കാനയിലേക്ക്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ സിബിഐ ചോദ്യം ചെയ്യും. ഈ മാസം ആറിന് ഹൈദരാബാദിലെ കവിതയുടെ വസതിയിൽ വെച്ച് സിബിഐ കവിതയുടെ മൊഴിയെടുക്കും. ടി.ആർ.എസിന്റെ മുതിർന്ന നേതാവ് കൂടിയാണ് കവിത.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 15 പേർ കേസിൽ സിബിയുടെ പ്രതിപ്പട്ടികയിലുണ്ട്. ഇഡിയും സിബിഐയും അന്വേഷണം നടത്തുന്ന കേസിൽ ഇരു ഏജൻസികളും കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ സിസോദിയയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഭാരത് രാഷ്ട്രസമിതിയായി മാറിയ തെലങ്കാന രാഷ്ട്ര സമിതി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വെയ്ക്കുന്നതിനിടെയാണ് കവിതയ്ക്ക് സിബിഐ നോട്ടീസ് ലഭിച്ചത്.

From around the web

Pravasi
Trending Videos