ഇന്ത്യന്‍ ഭൂപ്രദേശത്ത് കടന്നുകയറിയ പാകിസ്താന്‍ ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവെച്ചിട്ടു

ഗുര്‍ദാസ്പുര്‍: രാജ്യാന്തര അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് കടന്നുകയറിയ പാകിസ്താന്‍ ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവെച്ചിട്ടു.പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ സെക്ടറിലാണ് ഡ്രോണിന്‍റെ സാന്നിധ്യംകണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ 4.30ന് അതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനാംഗങ്ങളാണ് ഡ്രോണ്‍ കണ്ടത്. ഉടന്‍തന്നെ ഡ്രോണ്‍ വെടിവെച്ചിട്ടു. ചിറകിന് തകരാര്‍ സംഭവിച്ചതോടെയാണ് ഡ്രോണ്‍ നിലംപതിച്ചത്. പ്രദേശത്ത് സേന വ്യാപക തിരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ ഒമ്ബത് മാസത്തിനിടെ പാക് പ്രദേശത്ത് നിന്ന് 191 ഡ്രോണുകള്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നുകയറിയിരുന്നു. ഇതില്‍ 171 എണ്ണം ഇന്ത്യ-പാക് അതിര്‍ത്തിയിലെ പഞ്ചാബ് സെക്ടറിലും 20 എണ്ണം ജമ്മു സെക്ടറിലുമാണ് പ്രവേശിച്ചത്.ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന നടപടിയാണ് പാകിസ്താന്‍റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാകുന്നതെന്ന് സൈന്യം ചൂണ്ടിക്കാട്ടുന്നു.