നുപൂർ ശർമ്മയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഭീം സേന തലവൻ പിടിയിൽ

ഡൽഹി: ബി.ജെ.പി നേതാവ് നുപൂർ ശർമ്മയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഭീം സേന തലവൻ നവാബ് സത്പാൽ തൻവാറിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിജെപിയുടെ യുവ നേതാവ് സർപോപ്രിയ ത്യാഗി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൻവാറിനെതിരെ കേസെടുത്തത്. നുപൂറിനെ വധിക്കുന്നയാൾക്ക് ഒരു കോടി പാരിതോഷികം നൽകുമെന്നും അവളെ കൊല്ലുമെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ തൻവാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി
അതേസമയം പ്രവാചകനെ അധിക്ഷേപിച്ച നുപൂർ ശർമ്മയ്‌ക്കെതിരെ പൊലീസ് എന്തു നടപടിയെടുത്തു എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്. വ്യാഴാഴ്ച വീട്ടിൽ നിന്നാണ് തൻവാറിനെ അറസ്റ്റ് ചെയ്തത്. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, പ്രേരണ, മനഃപൂർവം അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ദിവസങ്ങൾക്കു മുമ്പ് ഗുഡ്ഗാവ് പൊലീസ് തൻവറിനെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നുപൂറിനെ ഭീഷണിപ്പടുത്തിയെന്ന കേസിൽ തൻവാർ അറസ്റ്റിലാവുന്നത്.