ഭാരത് ജോഡോ യാത്ര ദക്ഷിണേന്ത്യയിൽ വിജയിച്ചു; സി.പി.എം

ഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ ശ്രീനഗർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചെന്ന് സി.പി.എം കേന്ദ്ര കമ്മിറ്രിയുടെ റിപ്പോർട്ട്. ജനവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യാത്രയ്ക്കു കഴിഞ്ഞു. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിൽ യാത്രയ്ക്ക് ലഭിക്കുന്ന ജനങ്ങളുടെ പ്രതികരണം മികച്ചതാണെന്നും ഒക്ടോബർ അവസാനം ഡൽഹിയിൽ നടന്ന കേന്ദ്രകമ്മിറ്റി ചർച്ചയുടെ റിപ്പോർട്ടിലുണ്ട്.
എന്നാൽ കേരളഘടകത്തിന്റെ നിലപാട് റിപ്പോർട്ടിലില്ല. ജോഡോ യാത്ര കൂടുതൽ ദിവസവും കേരളത്തിലാണെന്നും രാഹുലിന്റേത് കണ്ടെയ്നർ യാത്രയാണെന്നും കേരള നേതാക്കൾ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രശംസയെന്നതും ശ്രദ്ധേയമാണ്. അതിനിടെ മഹാരാഷ്ട്രയിലെ അകോലയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ ബോളിവുഡ് താരം റിയ സെൻ പങ്കെടുത്തു. റിയ യാത്രയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ കോൺഗ്രസ് ട്വീറ്റ് ചെയ്തു.