NewMETV logo

മതപരിവർത്തന നിരോധന നിയമം; കർണാടകയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു 

 
17

 ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന കേസിൽ കർണാടകയിൽ യുവാവ് അറസ്റ്റിൽ. ബംഗളൂരു ബി.കെ നഗർ സ്വദേശി സയിദ് മുഈനെയാണ് (24) യുവതിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് യശ്വന്ത്പൂർ പൊലീസ് അറസ്റ്റ് ചെയ്തതത്. മതപരിവർത്തന നിയമം നടപ്പാക്കിയതിനു പിന്നാലെയുള്ള ആദ്യ അറസ്റ്റാണിത്. വിവാഹ വാഗ്ദാനം നൽകി ഖുശ്ബു (18) എന്ന യുവതിയെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചെന്നാണ് കേസ്.

യു.പി ഗോരഖ്പൂർ സ്വദേശിയായ യുവതിയുടെ കുടുംബം 10 വർഷമായി ബംഗളൂരുവിൽ താമസിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പിതാവ് സുരേന്ദ്ര യാദവ് പെയിന്ററും മാതാവ് ഗ്യാന്തിദേവി വീട്ടുപണിക്കാരിയുമാണ്. ഖുഷ്ബുവിനെ കൂടാതെ ഒരു മകനും മകളും ഇവർക്കുണ്ട്. 

അഞ്ചിന് ഖുശ്ബുവിന്റെ മാതാവ് ഗ്യാന്തി ദേവി മകളെ കാണാനില്ലെന്ന പരാതി പൊലീസിൽ നൽകിയിരുന്നു. ആറ് മാസമായി മകളുടെ പിന്നാലെ നടന്നിരുന്ന മുഈന്റെ കൂടെ മകൾ പോയെന്ന സംശയവും ഉന്നയിച്ചിരുന്നു. എന്നാൽ മതപരിവർത്തനം എന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഖുശ്ബുവിനായി തെരച്ചിൽ നടത്തുന്നതിനിടെ മൂന്ന് ദിവസം കഴിഞ്ഞ് യുവതി വീട്ടിൽ തിരിച്ചെത്തി. തുടർന്ന് താൻ ഇസ്ലാം മതം സ്വീകരിച്ചതായി കുടുംബത്തെ അറിയിയിച്ചു. പിന്തിരിപ്പിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും ഖുശ്ബു തയ്യാറായില്ല. ഇതേത്തുടർന്നാണ് 13ന് ഖുശ്ബുവിന്റെ മാതാവ് ഗ്യാന്തി ദേവി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതി പൊലീസിൽ നൽകിയത്. അന്വേഷണത്തിൽ യുവതിയെ നിർബന്ധിച്ച് മതം മാറ്റിയെന്ന് കണ്ടെത്തി. കൂടാതെ ഇവർ വിവാഹിതരായിട്ടില്ലെന്നും മതപരിവർത്തനത്തിനായി യുവതിയെ ആന്ധ്രാപ്രദേശിലെ പെനുകൊണ്ടയിലെ മതകേന്ദ്രത്തിൽ കൊണ്ടു പോയെന്നും പൊലീസ് അറിയിച്ചു. എന്നാൽ ആരും തന്നെ പരിവർത്തനത്തിന് നിർബന്ധിച്ചിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.

From around the web

Pravasi
Trending Videos