ആശുപത്രിയിൽ നിന്നും ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
Sep 28, 2022, 15:57 IST

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ നിന്ന് ആറു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉച്ചയ്‌ക്ക് 12.30ന് ബുർഖ ധരിച്ച സ്ത്രീ കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്ന സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇവർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് പൊലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
From around the web
Pravasi
Trending Videos