പൂനെയിൽ ഇ-ബൈക്ക് ഷോറൂമിൽ തീപിടിത്തം
Jul 19, 2022, 16:35 IST

മഹാരാഷ്ട്രയിലെ പൂനെയിൽ ഇ-ബൈക്ക് ഷോറൂമിൽ തീപിടിത്തം. ഏഴ് ഇലക്ട്രിക് ബൈക്കുകൾ കത്തിനശിച്ചു. ചാർജിംഗിനിടെയാണ് അപകടം ഉണ്ടായതെന്ന് പ്രാഥമിക വിവരങ്ങൾ . അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.
ഗംഗാധാം ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇ-ബൈക്ക് ഷോറൂമിലാണ് സംഭവം. ചാർജിംഗിനായി ബൈക്കുകൾ പ്ലഗ് ഇൻ ചെയ്‌തിരുന്നു. അമിത ചാർജിംഗ് കൊണ്ടുള്ള ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
From around the web
Pravasi
Trending Videos