രാജ്യത്ത് 8586 പേർക്ക് കൂടി കോവിഡ്
Aug 24, 2022, 11:04 IST

രാജ്യത്ത് 24 മണിക്കൂറിനിടെ 8,586 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,43,57,546 ആയി ഉയർന്നു. സജീവ കോവിഡ് കേസുകളുടെ എണ്ണം 96,506 ആണ്. 24 മണിക്കൂറിനിടെ 48 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ കേരളത്തിൽ നിന്ന് ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 5,27,416 ആയി.
24 മണിക്കൂറിനിടെ രാജ്യത്ത് 9,680 പേർ കോവിഡിൽ നിന്ന് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,37,33,624 ആയി. ഓഗസ്റ്റ് 22-ന് 2,925,342 കോവിഡ് വാക്സിൻ ഡോസുകൾ കൂടി നൽകിയതോടെ, ഇതുവരെ ഇന്ത്യയിൽ നൽകിയ ആകെ വാക്‌സിൻ ഡോസുകളുടെ എണ്ണം 21,03,165,703 ആയി.
From around the web
Pravasi
Trending Videos