രാജ്യത്ത് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചത് 5,383 പേര്‍ക്ക്
Sep 23, 2022, 16:42 IST

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,383 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. ദേശീയ രോഗമുക്തി നിരക്ക് 98.71 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,424 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,39,84,695 ആയി.
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 45,281 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.10% ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,20,187 പരിശോധനകള്‍ നടത്തി. ആകെ 89.30 കോടിയിലേറെ (89,30,48,257) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.70 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.68 ശതമാനമാണ്.
From around the web
Pravasi
Trending Videos