NewMETV logo

 രാജ്യത്ത് പുതുതായി 13,086 കോവിഡ് രോഗികള്‍

 
35
 

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 13,086 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 12,456 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ കോവിഡ് മൂലം മരിച്ചു.  ഇതുവരെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 42879447ആയി, 525223 ആണ് മരണസംഖ്യ.

രാജ്യത്ത് നിലവിലുളള കോവിഡ് ബാധിതരുടെ എണ്ണം 1,13,864 ആയി. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 2153 പേരുടെ വര്‍ധന ഉണ്ടായി. രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 90 ശതമാനവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് രാജ്യത്തെ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും.

From around the web

Pravasi
Trending Videos