വൈപ്പിൻ ഫോക്ക്‌ലോർ വാർത്താപത്രിക പ്രകാശനം ചെയ്‌തു
Dec 21, 2021, 15:44 IST

വൈപ്പിൻ: ഫോക്ക്‌ലോർ ഫെസ്റ്റ് – 2021 വാർത്താപത്രിക പ്രശസ്‌ത ചലച്ചിത്ര താരം മംമ്ത മോഹൻദാസ് പ്രകാശനം ചെയ്‌തു. ഓട്ടിസം ബാധിത കുട്ടികളുടെ ക്ഷേമത്തിന് റോട്ടറി കൊച്ചിൻ നൈറ്റ്സ് സംഘടിപ്പിച്ച ‘സാന്ത റൺ’ മാരത്തോൺ – സൈക്ലത്തോണിന്റെ സമ്മാനദാനത്തോടനുബന്ധിച്ചാണ് വാർത്താപത്രിക പുറത്തിറക്കിയത്.
ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ ഫെസ്റ്റ് ചെയർമാൻ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായി. നിയുക്ത റോട്ടറി ഡിജിഇ രാജ്‌മോഹൻ നായർ, കൊച്ചിൻ നൈറ്റ്സ് പ്രസിഡന്റ് ഡോ. ടോണി തോപ്പിൽ, സാന്ത റൺ മുഖ്യ സംഘാടകൻ ഡോ. ആന്റണി ചേറ്റുപുഴ എന്നിവർ പങ്കെടുത്തു.
From around the web
Pravasi
Trending Videos