കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനിയായ യുവതി മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. പത്തനംതിട്ട തിരുവല്ല രാഗേന്ദുവിൽ രാധാകൃഷ്ണന്‍റെ മകൾ രേഷ്മ ( 29 ) ആണ് മരിച്ചത്. സഹോദരൻ റോഷൻ(25), പിതൃസഹോദരി വിജയലക്ഷ്മി എന്നിവർക്കാണ് പരിക്ക്. ദേശീയപാത 66ൽ ശ്രീനാരായണപുരത്തിനു സമീപം അഞ്ചാംപരുത്തിയിൽ പുലർച്ചെയാണ് അപകടം.
ഗുരുവായൂർ ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു കാർ യാത്രികർ. കൊടുങ്ങല്ലൂരിൽനിന്നും കൊല്ലൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ഡീലക്സ് ബസുമാണ് കൂട്ടിയിടിച്ചത്. കൊടുങ്ങല്ലൂർ അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഷനാണ് കാർ ഓടിച്ചിരുന്നത്. നാട്ടുകാരും മതിലകം പൊലീസും സാന്ത്വനം, വി കെയർ, 108 ആംസുലൻസ് സർവിസുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.