NewMETV logo

ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന വീണു 

 

കോ​ത​മം​ഗ​ലം: പൂ​യം​കു​ട്ടി ക​പ്പേ​ള​പ്പ​ടി​യി​ലെ റോ​ഡി​ന്  അടുത്തുള്ള കി​ണ​റ്റി​ൽ കാ​ട്ടാ​ന വീ​ണു. ഇന്ന് പു​ല​ർ​ച്ചെ​യോടെയാണ്  കാ​ട്ടാ​ന കി​ണ​റ്റി​ൽ‌ വീ​ണ​ത്. പൂ​യം​കു​ട്ടി ക​പ്പേ​ള​പ്പ​ടി പ​ടി​ഞ്ഞാ​റേ​ക്ക​ര വീട്ടിൽ എ​ൽ​ദോ​സി​ന്‍റെ കി​ണ​റ്റി​ലാ​ണ് ആന വീ​ണ​ത്.

 ഏ​ക​ദേ​ശം ഇ​രു​പ​ത് വ​യ​സി​ന് മുകളിൽ പ്രാ​യം തോ​ന്നി​ക്കു​ന്ന കൊ​മ്പ​നാ​ന​യാ​യി​രു​ന്നു ഇ​ത്. കിണർ ചെറുതായതിനാൽ മ​ണ്ണി​ടി​ച്ച് ആനയെ ര​ക്ഷി​ക്കാ​ൻ മ​റ്റ് ആ​ന​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും കഴിഞ്ഞില്ല. രാ​വി​ലെ ആ​ളു​ക​ൾ എ​ത്തി​യതിനാൽ ആ​ന​ക​ൾ ശ്ര​മം ഉ​പേ​ക്ഷി​ച്ച് കാ​ട്ടി​ലേ​ക്ക് തിരികെപ്പോയി.

വി​വ​രം അ​റി​യ​ച്ച​തിന്റെ അടിസ്ഥാനത്തിൽ കു​ട്ട​മ്പു​ഴ റേ​ഞ്ച് ഓ​ഫി​സ​ർ റോ​ബി​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ ​ന​പാ​ല​ക സം​ഘം പ്രദേശത്തെത്തിയെങ്കിലും നാ​ട്ടു​കാ​ർ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. കിണറ്റിൽ അ​ധി​കം വെ​ള്ളം ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ന​യ്ക്ക് അ​പ​ക​ട സാ​ധ്യ​ത​യി​ല്ല.

From around the web

Pravasi
Trending Videos