NewMETV logo

ഭക്ഷ്യ മന്ത്രിയുടെ ഫയൽ അദാലത്ത് ഇടുക്കിയിൽ പൂർത്തിയായി

 
49

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫയൽ അദാലത്ത് ഇടുക്കി ജില്ലയിൽ പൂർത്തിയായി. സംസ്ഥാനത്തെ റദ്ദ് ചെയ്യപ്പെട്ടിട്ടുള്ള റേഷൻകട ലൈസൻസുമായി ബന്ധപ്പെട്ടാണ് അദാലത്ത് നടക്കുന്നത്.

ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 10 റേഷൻ കടകൾക്കു ലൈസൻസ് പുനഃസ്ഥാപിച്ചു നൽകി. എട്ടു കടകളുടെ ലൈസൻസികൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചു. 22 റേഷൻ കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കി. രണ്ടു കടകളുടെ ലൈസൻസ് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കോടതി വിധിയനുസരിച്ചു തീർപ്പാക്കാൻ തീരുമാനിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബു, സൗത്ത് മേഖലാ റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ അനിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.

From around the web

Pravasi
Trending Videos