NewMETV logo

ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രിക്ക് നേരെ വിരൽ ചൂണ്ടുന്നു: രമേശ്  ചെന്നിത്തല

 
wfde


ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിന്റെ അറസ്റ്റ് കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടലാണ് വെളിവാക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ടാണ് അന്വേഷണം വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിന്റെ അറസ്റ്റോടെ സത്യം പുറത്തുവന്നു. ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. ശിവശങ്കറിന്റെ അറസ്റ്റ് വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. അതിനാൽ മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കണം. 

ഞങ്ങൾ ഈ കേസ് ഉന്നയിക്കുമ്പോൾ ലൈഫ് മിഷനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു. കേന്ദ്ര ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ വസ്തുതകൾ പുറത്തുവരുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ശിവശങ്കറിന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട് കാരണം സ്വർണക്കടത്ത് കേസിലും ലൈഫ് മിഷനിലും അന്വേഷണം ഇഴയുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഈ കൂട്ടുകെട്ട് ഉപേക്ഷിച്ച് സത്യസന്ധമായ അന്വേഷണം നടത്തിയാൽ കൂടുതൽ പ്രതികൾ പുറത്തുവരുമെന്നതിൽ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

From around the web

Pravasi
Trending Videos